തിരുവനന്തപുരം: പിണറായിക്കാലം തീ വിലക്കാലം കടക്ക് പുറത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ജനങ്ങള്‍ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ പിടയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതാക്കളെയും മാത്രമാണ് വിലക്കയറ്റം ബാധിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ, കേരള കോണ്‍ഗ്രസ് -ജോസഫ് വര്‍ക്കിംഗ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എം. വിന്‍സെന്റ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് തുടങ്ങിയവര്‍ പങ്കെടുത്തു.